ashwin responds to kohlis fiery send off
ഐപിഎല്‍ ആവേശം അതിരുകടക്കുമ്പോള്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും പരസ്യമാകുന്നുണ്ടോ. ചില മത്സരങ്ങളിലെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടോ എന്ന് തോന്നിക്കുന്ന രീതിയിലാണ് ആഘോഷങ്ങള്‍. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ വിരാട് കോലിയും ആര്‍ അശ്വിനും നടത്തിയ പെരുമാറ്റം സംശയസ്പദമായിരുന്നു.